ഷീന ബോറ കൊലക്കേസ്: വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീന ബോറയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ശനി, 5 സെപ്‌റ്റംബര്‍ 2015 (14:20 IST)
ഷീന ബോറ കൊലക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. റായ്‌ഗഡിലെ വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീന ബോറയുടേത് ആണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട്വെള്ളിയാഴ്ചയാണ് മുംബൈ പൊലീസിന് ലഭിച്ചത്.
 
ഫോറന്‍സിക് റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ വൈകാതെ ഹാജരാക്കും. ഷീന ബോറയെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന് പ്രതികളിലൊരാളായ ഡ്രൈവര്‍ ശ്യാംവര്‍ റായ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
 
തലയോട്ടി പരിശോധനയിലൂടെ ഷീനബോറ തന്നെയാണ് വധിക്കപ്പെട്ടതെന്ന് തെളിഞ്ഞത് അന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഡി എന്‍ എ ടെസ്റ്റിന്റെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.

വെബ്ദുനിയ വായിക്കുക