ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ഷീല ദീക്ഷിത് നേതൃത്വം നല്‍കും
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് നേതൃത്വം നല്‍കും.കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഷീല ദീക്ഷിത് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് പി സി ചാക്കോ അറിയിച്ചത്.
ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് ഡല്‍ഹിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാട്ടി പ്രചരണം നടത്താനാണ് കോണ്‍ഗ്രസ് അലോചിക്കുന്നത്.കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനോട് ഷീല ദീക്ഷിത് പരാജയപ്പെട്ടിരുന്നു.ഷീല ദീക്ഷിത് 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.