ഓഹരി വിപണിയില്‍ ചരിത്രനേട്ടം, നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,000 പോയിന്റ് കടന്നു

ചൊവ്വ, 3 മാര്‍ച്ച് 2015 (18:07 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രനേട്ടം. ദേശീയ സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,000 പോയിന്‍റ് ഭേദിച്ചു. ബജറ്റിലെ നിര്‍ദേശങ്ങള്‍ നല്‍കിയ ആവേശമാണ് വിപണികളില്‍ പ്രകടമാകുന്നത്. ഇന്‍ഷുറന്‍സ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതും മുന്നേറ്റത്തിന് കാരണമായി.
 
സെന്‍സെക്സ് 150 പോയിന്റിലേറെയും നിഫ്റ്റി 50 പോയിന്റോളവും നേട്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.  റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി എന്നീ വമ്പന്‍ കമ്പനികളുടെ ഓഹരികളിലെ മുന്നേറ്റം പൊതുവില്‍ വിപണിക്ക് ഗുണം ചെയ്തു. 


 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക