ശങ്കരനാരായണൻ രാജിവെച്ചു

ഞായര്‍, 24 ഓഗസ്റ്റ് 2014 (16:26 IST)
മിസോറാം ഗവർണറായി മാറ്റി നിയമിച്ചതിന് പിന്നാലെ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണൻ തത്‌സ്ഥാനത്ത് നിന്ന് രാജിവെച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ശങ്കരനാരായണനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്. ഗുജറാത്ത് ഗവർണർ ഒപി കോഹ്‌ലിക്കാണ് മഹാരാഷ്ട്രയുടെ ചുമതല നൽകിയതും.

2017വരെയാണ് ശങ്കര നാരായണന് ഗവണര്‍ പദവിയില്‍ കാലാവധിയുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന മിസോറാം ഗവര്‍ണര്‍ കമല ബെനിവാളിനെ ഈ മാസം ആദ്യം രാഷ്ട്രപതി നീക്കിയിരുന്നു.

വക്കം പുരുഷോത്തമനെ നാഗാലന്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ബെനിവാളിനെ മിസോറാം ഗവര്‍ണറാക്കിയത്. തുടര്‍ന്ന് വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി‌വെച്ചിരുന്നു.

വെബ്ദുനിയ വായിക്കുക