സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ആയിരംഅടി താഴ്ചയിലേക്ക് വീണ യുവാവ് മരിച്ചു

ബുധന്‍, 27 ഏപ്രില്‍ 2016 (08:22 IST)
സെല്‍‌ഫിയെടുക്കുന്നതിനിടെ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു മരിച്ചു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് മരിച്ചത്. തിങ്കളാഴ്‌ചയാണ് യുവാവ് അപകടത്തില്‍ പെട്ടത്.

മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശമില്ലാത്ത പാറക്കൂട്ടത്തിന് മുകളില്‍ കയറുകയായിരുന്നു. ഈ സമയം കൂടുതല്‍ അപകടകരമായ ഭാഗത്തേക്ക് മാറി നിന്ന് സെല്‍‌ഫിയെടുക്കാനുള്ള ശ്രമത്തിനിടെ കാര്‍ത്തിക്ക് പാറക്കുട്ടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

വെബ്ദുനിയ വായിക്കുക