ഒരു സഹായി, റൂമിൽ ടി വി, ഭക്ഷണം നിർബന്ധമായും വീട്ടിൽ വെച്ചതായിരിക്കണം; ജയിലിൽ ഇതെല്ലാം വേണം, ഡിമാൻഡ് വ്യക്തമാക്കി ചിന്നമ്മ

ബുധന്‍, 15 ഫെബ്രുവരി 2017 (14:55 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ കീഴടങ്ങുന്നതിനായി ശശികല ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ജയിലിൽ തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ വേണമെന്നു ശശികല അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങ‌ൾ വ്യക്തമാക്കി ചിന്നമ്മ ജയിൽ അധികൃതർക്ക് കത്ത് നൽകിയതായും റിപ്പോർ‌ട്ടുകൾ.
 
വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണം, വെസ്റ്റേൺ ശൈലിയിലുള്ള ബാത്റൂം, 24 മണിക്കൂറും ചൂടുവെള്ളം വേണം, ടി വി, ഒരു സഹായി തുടങ്ങിയവ‌യാണ് ചിന്നമ്മ ആവശ്യപ്പെട്ടിരിക്കുന്ന‌ത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങ‌ൾ ഉണ്ടെന്നായിരുന്നു ചിന്നമ്മയുടെ വിശദീക‌രണം. 
 
മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയതിനു ശേഷമാണ് ബംഗളൂരുവിലേക്ക് റോഡ് മാര്‍ഗം ശശികല പുറപ്പെട്ടത്. ചുവന്ന സാരിയണിഞ്ഞാണ് ശശികല ശവകുടീരത്തില്‍ എത്തിയത്. പുഷ്പാര്‍ച്ചനയ്ക്കു ശേഷം നിരവധി തവണ ശവകുടീരത്തില്‍ തൊട്ടുവണങ്ങി. ഇടയ്ക്ക് ശവകുടീരത്തില്‍ അടിച്ച് ശപഥം എടുക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക