അമ്മമാര്‍ കുട്ടികളെ പ്രസവിച്ച് കൂട്ടുന്ന ഫാക്‍ടറികളല്ല: മോഹന്‍ ഭാഗവത്

ബുധന്‍, 18 ഫെബ്രുവരി 2015 (14:46 IST)
നമ്മുടെ അമ്മമാര്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഫാക്ടറികളല്ലെന്നും. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന തീരുമാനം സ്വകാര്യമാണെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്.

ഒരാള്‍ പറയുന്ന കാര്യം എങ്ങനെ തടയാന്‍ സാധിക്കുമെന്നും, ഇത്തരം കാര്യങ്ങള്‍ പ്രസംഗിക്കും മുമ്പ് ഓരോരുത്തരും കാര്യമായി ആലോചിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കാണ്‍പൂരില്‍ പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് ആര്‍എസ്എസ് അധ്യക്ഷന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ഹിന്ദു സ്ത്രീകള്‍ നാല് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ബിജെപി നേതാവ് സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ തള്ളിക്കളയുന്ന പ്രസ്താവനയാണ് മോഹന്‍ ഭാഗവത് നടത്തിയത്. അതെസമയം സാക്ഷി മഹാരാജിനെയോ അവരുടെ പരാമര്‍ശത്തെയോ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.

ഹിന്ദുമതം സംരക്ഷിക്കുന്നതിനായി ഒരു ഹിന്ദുസ്ത്രീ കുറഞ്ഞത് നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും. കുട്ടികളില്‍ ഒരാള്‍ സൈന്യത്തില്‍ ചേരണമെന്നും ഒരാള്‍ ആത്മീയത പിന്തുടരണമെന്നും രണ്ടുപേര്‍ കുടുംബ കാര്യങ്ങള്‍ നോക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക