രാഹുലിന്റെ വിശദീകരണം അംഗീകരിച്ച കോടതി കേസ് സെപ്തംബര്‍ ഒന്നിലേക്ക് മാറ്റി. ഗാന്ധിയെ വധിച്ചത് ആര്‍ എസ് എസുകാരാണെന്ന് 2015 മാര്‍ച്ച് ആറിന് നടന്ന റാലിയില്‍ രാഹുല്‍ പ്രസംഗിച്ചത് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയില്‍ പരാതി നല്കിയത്. രാജേഷ് മഹാദേവ് കുന്ദെ ആണ് മഹാരാഷ്‌ട്രയിലെ ഭിവാണ്ഡി മജിസ്ട്രേട് കോടതിയില്‍ പരാതി നല്കിയത്.