ആര്‍ എസ് പി എന്നും ഇടതുപക്ഷമാണെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അബനി റോയ്. ആര്‍ എസ് പി മുന്നണി മാറാന്‍ കാരണം സി പി എം ആണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ആര്‍ എസ് പി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അബനി റോയ്.
കേരാളത്തില്‍ സി പി എം നിലപാട് കൊണ്ടാണ് ആര്‍ എസ് പി മുന്നണി മാറിയത്. എന്നാല്‍, ആര്‍ എസ് പിയുടെ ലക്‌ഷ്യം ഇടതുപക്ഷ ഐക്യമാണെന്നും അബനി റോയ് പറഞ്ഞു.
ആര്‍ എസ് പി ഇപ്പോള്‍ യു ഡി എഫിന്റെ ഭാഗമാണെങ്കിലും എപ്പോഴും അങ്ങനെ ആകണമെന്നില്ല. കേരളത്തിലെ യു ഡി എഫ് ബന്ധം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ദേശീയ തലത്തില്‍ ആര്‍ എസ് പി യു പി എയുടെ ഒപ്പമല്ലെന്നും അബനി റോയ് മാധ്യമങ്ങളോട് പറഞ്ഞു.