റെയ്‌ഡും അന്വേഷണവും ശക്തം; കോടികളുടെ തട്ടിപ്പില്‍ റോട്ടോമാക് ഉടമ വി​ക്രം കോത്താരി അറസ്റ്റിൽ

തിങ്കള്‍, 19 ഫെബ്രുവരി 2018 (12:14 IST)
ബാങ്കുകളെ കബിളിപ്പിച്ച് കോടികള്‍ തട്ടിച്ച സംഭവത്തിൽ റോട്ടോമാക് പെൻ ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇയാളുടെ കാ​ൺ​പൂ​രി​ലെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ത്തി. കോത്താരിയുടെ  ഭാര്യയെയും മകനെയും  ചോദ്യം ചെയ്‌തു.

കോത്താരിയുടെ അറസ്‌റ്റ് സിബിഐ രേഖപ്പെടുത്തി. അലഹാബാദ് ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.

യൂണിയൻ ബാങ്കിൽനിന്നു 485 കോടി രൂപയും അലഹാബാദ് ബാങ്കിൽ നിന്നു 352 കോടിയും വായ്പയെടുത്ത കോത്താരി ഒരു വർഷം കഴിഞ്ഞിട്ടും പലിശയോ മുതലോ തിരിച്ചടച്ചിട്ടില്ലെന്നാണ് ആരോപണം.

കൂടാതെ, യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകള്‍ ചട്ടങ്ങൾ ലംഘിച്ച് കോത്താരിക്ക് വായ്പ അനുവദിച്ചെന്നും കണ്ടത്തിയിട്ടുണ്ട്.

വിവിധ ബാങ്കുകളില്‍ നിന്നായി ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് കോത്താരി നടത്തിയിട്ടുണ്ട്. വായ്‌പ എടുത്ത പണത്തിന്റെ പലിശയോ മുതലോ തിരിച്ചടയ്‌ക്കാന്‍ അദ്ദേഹം ഒരിക്കല്‍ പോലും ശ്രമം നടത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍