ഭാര്യയേയും സഹോദരിയേയും ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ, 15 ദിവസത്തിനകം അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കും; രൂപാ ഗാംഗുലി

ശനി, 15 ജൂലൈ 2017 (11:43 IST)
കോണ്‍ഗ്രസിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വെല്ലുവിളിച്ച് നടിയും ബി ജെ പി നേതാവുമായ രൂപാ ഗാംഗുലി രംഗത്ത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും അവരുടെ സ്ത്രീകളായ ബന്ധുക്കളെ പശ്ചിമബംഗാളിലേക്ക് അയക്കണം. 
 
അങ്ങനെ അയക്കുകയാണെങ്കില്‍ അവര്‍ക്ക് അവിടെ15 ദിവസത്തിലപ്പുറം ബലാത്സംഗത്തെ അതിജീവിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് രൂപാ ഗാംഗുലി കുറ്റപ്പെടുത്തി. അതിന്റെ കാരണം മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ആതിഥ്യഗുണമാണെന്നും രൂപാ ഗാംഗുലി പറഞ്ഞു. മമത ബാനര്‍ജി സര്‍ക്കാറിനെ വെല്ലുവിളിച്ച് കൊണ്ടാണ് ബി ജെ പി നേതാവ് തന്റെ അഭിപ്രായം പറഞ്ഞത്.
 
മമത ബാനര്‍ജിയുടെ സംരക്ഷണം ഇല്ലാതെ ഇവര്‍ അവരുടേയും മക്കളേയും സഹോദരിമാരേയും ഭാര്യമാരേയും ബംഗാളിലേക്ക് അയക്കാന്‍ തയ്യാറുണ്ടോ? അവിടെ അവര്‍ ബലാത്സംഗത്തിനിരയാകാതെ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? എഎന്‍ഐയോട് പ്രതികരിക്കവേ രൂപാ ഗാംഗുലി ചോദിച്ചു. ആരുടേയും സംരക്ഷണമില്ലാതെ ഒരു സ്ത്രീയ്ക്ക് പോലും അവിടെ ഒരു രാത്രി കഴിച്ചുകൂട്ടാനാവില്ലെന്നും നേരത്തെ രൂപാ ഗാംഗുലി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക