പുതുവത്സരത്തിമര്‍പ്പില്‍ ചെന്നൈയില്‍ 900 വാഹനാപകടം; നാല് മരണം, അഞ്ഞൂറോളം പേര്‍ക്ക് പരുക്ക്

ശനി, 2 ജനുവരി 2016 (11:13 IST)
പുതുവത്സരത്തിമര്‍പ്പില്‍ ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വാഹനാപകടങ്ങളില്‍ നാല് മരണം. അഞ്ചൂറോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ 140തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

900 വാഹനാപകടങ്ങളാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതലും ഇരുചക്ര വാഹനാപകടങ്ങളായിരുന്നു. 200ഓളം പേര്‍ ആശുപത്രിയില്‍ കഴിയുകയാണ്. 400ഓളം പെര്‍ മറ്റ് ക്ലീനിക്കുകളില്‍ ചികിത്സ തേടുകയും ചെയ്‌തു. വ്യാഴാഴ്‌ച രാത്രി 12നും വെള്ളിയാഴ്‌ച രാവിലെ എട്ടിനുമിടയിലാണ് അപകടങ്ങള്‍ ഉണ്ടായത്. മാധവാരം, രാമവാരം, ട്രിപ്ലിക്കേന്‍, കോളമ്പാക്കം എന്നിവടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്.

മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാലാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടായത്. ഡിവൈഡറിലേക്ക് പാഞ്ഞു കയറിയാണ് ഇരുചക്രവാഹനാപകടങ്ങള്‍ ഉണ്ടായത്. കാറുകളും വാനുകളും അപകടത്തില്‍ പെടുകയും ചെയ്‌തു.

 

വെബ്ദുനിയ വായിക്കുക