രാജ്യത്തെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പനയം ഇന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്കിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. മൂന്നു മാസത്തിനിടെ രണ്ടുതവണ ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ 0.50 ശതമാനം ഇളവ് നല്‍കിയിരുന്നു.
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുന്പോൾ നൽകേണ്ട പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുന്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50 ശതമാനമായും വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാലു ശതമാനമായും നിലനിർത്തി.
എന്നാല്‍ വാണിജ്യ ബാങ്കുകളില്‍നിന്നും നിരക്കിളവിന് ആനുപാതികമായ നടപടിയുണ്ടായില്ല. ചുരുക്കം ചില ബാങ്കുകള്‍മാത്രമാണ്പലിശ നിരക്കുകളില്‍ചെറിയ ഇളവ് വരുത്തിയത്. നേരത്തെ പലിശ കുറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുമോ എന്നാണ് പ്രധാനമായും സാമ്പത്തിക മേഖല ഉറ്റുനോക്കിയിരുന്നത്.