കഴിഞ്ഞ സെപ്തംബറിലായിരുന്നു മോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയിട്ടുള്ള റിലയന്‍സ് ജിയോയുടെ പരസ്യം പുറത്തുവന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള പത്രങ്ങളിലാണ് മോദിയുടെ ചിത്രവുമായുള്ള ജിയോ സിമ്മിന്റെ ഫുള്‍പേജ് പരസ്യം വന്നിരുന്നത്. ജിയോ സിമ്മിന്റെ ഫുള്‍ ക്രെഡിറ്റും മോദിക്ക് നല്‍കുന്ന തരത്തിലായിരുന്നു ആ പരസ്യം.
നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഇ-വാലറ്റുകൾ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെന്ന് മോദി ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കിയത്. ഈ പരസ്യങ്ങളാണ് വന്‍വിവാദമായതും തുടര്‍ന്ന് കമ്പനികളെ മാപ്പ് പറയുന്നതിലേക്ക് വരെ കൊണ്ടു ചെന്നെത്തിച്ചതും.