പുൽ‌വാമയിൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാൻ‌മാരുടെ കുടുംബങ്ങളോടൊപ്പം റിലയൻസ് ഫൌണ്ടേഷൻ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ കുടുംബങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു

ശനി, 16 ഫെബ്രുവരി 2019 (14:51 IST)
മുംബൈ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീര ജവാൻ മാരുടെ കുടുംബത്തോട് ചേർന്ന് നിന്ന് റിലയൻസ് ഫൌണ്ടേഷൻ. കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻ‌മാരുടെ കുടുംബത്തെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് റിലയൻസ് ഫൌണ്ടേഷൻ വ്യക്തമാക്കി.
 
പുൽ‌വാമയിൽ കൊല്ലപ്പെട്ട ജവാൻ‌മാരുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ആവശ്യങ്ങളും കുട്ടികളുടെ പഠനവും ഏറ്റെടുക്കാനാണ് റിലയൻസ് ഫൌണ്ടേഷൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ റിലയൻസിന്റെ ആശുപത്രികൾ പരിക്കേറ്റ ജവാൻ‌മാർക്ക് ചികിത്സാ സൌകര്യം ഒരുക്കുമെന്നും റിലയൻസ് ഫൌണ്ടേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു 
 
ഈ രാജ്യത്തിന്റെ ഒരുമയും തീവ്രവാദത്തെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യത്തെയും ഒരു ദുഷ്ട ശക്തിക്കും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച 40 ധീര ജവാന്മാരെ ഒരിക്കലും ഈ നാട് മറക്കില്ല എന്നും റിലയൻസ് ഫൌണ്ടേഷൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍