500 രൂപ നോട്ടിന്റെ പേരില്‍ സംഘര്‍ഷം: 15 വയസ്സുകാരിയെ ഒന്‍പതാം ക്ലാസ്സുകാരനെ വിട്ട് പീഡിപ്പിച്ച് അയല്‍‌വാസിയുടെ പ്രതികാരം

വ്യാഴം, 24 നവം‌ബര്‍ 2016 (14:12 IST)
500 രൂപ നോട്ടിന്റെ പേരിലുണ്ടായ കുടുംബ വഴക്കിന് പ്രതികാരമായി 15 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരപിഡനത്തിനിരയാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും തമ്മില്‍ ആരംഭിച്ച വഴക്കാണ് പീഡനത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സമീപ വാസികള്‍ക്ക് നെയ്യ് വിറ്റിരുന്നു. എന്നാല്‍ 500 രൂപ നോട്ടുകളാണ് ഇതിനു പകരമായി അവര്‍ നല്‍കിയത് . എന്നാല്‍ ഈ നോട്ട് സ്വീകരിക്കാന്‍ പിതാവ് തയ്യാറാകത്തതോടെ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്നാണ് 15കാരിയായായ പെണ്‍കുട്ടിയെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അയച്ച് പീഡിപ്പിച്ചത്.
 
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയ സമയത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി വീട്ടിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. രാത്രിയില്‍ മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും മറ്റ് പ്രതികളെയും ആണ്‍കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോസ്‌കോ ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

വെബ്ദുനിയ വായിക്കുക