ശിവകാമിക്ക് ശേഷം ജയലളിത ?; വന്‍ തിരിച്ചുവരവിനൊരുങ്ങി രമ്യാകൃഷ്ണന്‍
എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ട് രമ്യ ശക്തമായ കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട. തമിഴ്‌നാട് മുഖ്യമന്ത്രി ജയലിളിതയെ അഭ്രപാളിയില്‍ അവതരിപ്പിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് രമ്യയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തെപ്പറ്റി രമ്യാകൃഷ്ണന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
പടയപ്പയില്‍ ചെയ്ത വേഷത്തിനേക്കാള്‍ തനിക്ക് പ്രിയപ്പെട്ടത് ബാഹുബലിയിലെ ശിവകാമിയാണെന്ന് രമ്യാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. തമിഴ് രാഷ്രീയത്തിലെ ശക്തയായ ജയലളിതയുടെ വേഷം രമ്യാ കൃഷ്ണന്‍ എന്ന നടിയുടെ കൈയില്‍ ഭദ്രമായിരിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.