രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തണം: രാജ്നാഥ് സിംഗ്
ചൊവ്വ, 2 സെപ്റ്റംബര്‍ 2014 (16:55 IST)
രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനായ മനോജ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ടെലഫോണിൽ സംസാരിച്ച ശേഷമാണ് അദ്ദേഹം ഈ കാര്യം വെക്തമാക്കിയത്. സംഭവത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ഉമ്മൻചാണ്ടിയുമായി ടെലഫോണിൽ സംസാരിച്ച രാജ്നാഥ് സിംഗ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രിഉമ്മൻചാണ്ടി സിംഗിനെ അറിയിച്ചു.
രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ സർക്കാർ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും രാജ്നാഥ് സിംഗ് പറഞ്ഞു. ഉമ്മൻചാണ്ടിയുമായി ടെലഫോണിൽ ചർച്ച നടത്തിയ ശേഷം ട്വിറ്ററിലൂടെയായിരുന്നു രാജ്നാഥ് ഇക്കാര്യം അറിയിച്ചത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.