സംഘര്‍ഷസ്ഥിതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി കശ്‌മീരിലേക്ക്; മെഹബൂബ മുഫ്‌തിയുമായി കൂടിക്കാഴ്ച നടത്തും

ചൊവ്വ, 23 ഓഗസ്റ്റ് 2016 (20:06 IST)
സംഘര്‍ഷസ്ഥിതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കും. കശ്മീരില്‍ എത്തുന്ന രാജ്നാഥ് സിംഗ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തും.
 
കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കശ്മീരിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
 
കര്‍ഫ്യൂ, കശ്മീരിലെ ക്രമസമാധാന പാലനം എന്നീ വിഷയങ്ങളില്‍ ഉന്നതതല ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക