ലേറ്റാകാതെ ആദ്യം തന്നെ വോട്ട് ചെയ്യാൻ തലൈവർ രജനീകാന്ത് എത്തി

വ്യാഴം, 18 ഏപ്രില്‍ 2019 (08:42 IST)
തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് രാവിലെ വോട്ട് രേഖപ്പെടുത്തി.ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിംഗ് ബൂത്തിലാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ 7.10ഓടെ തന്നെ പോളിംഗ് ബൂത്തിലെത്തിയ രജനീകാന്ത് സമ്മതിദാനാവകാശം വിനിയോഗിച്ചു.
 
തമിഴ് നാട്ടിലെ വെല്ലൂർ ഒഴികെയുള്ള 38 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമാണ് പോളിംഗ് നടക്കുന്നത്.രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും.
 
ലോക്‌സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പും തുടങ്ങി. കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍