ഭൂകമ്പത്തിനു പിന്നാലെ യുപിയില്‍ കൊടുങ്കാറ്റും പേമാരിയും, 14 മരണം
നേപ്പാളിലെ പോഖാറയില്‍ ആരംഭിച്ച് ഭൂചലനത്തിന്റെ ഭാഗമായി കെടുതികള്‍ അനുഭവിച്ച ഉത്തര്‍പ്രദേശില്‍ ജീവിതം ദുരിതമാക്കി കൊടുങ്കാറ്റും പേമാരിയും. ഒരു സെന്റീമീറ്റര്‍ മുതല്‍ നാല്‍ സെന്റീമീറ്റര്‍ വരെ പെയ്ത മഴയ്ക്കൊപ്പം കൊടുങ്കാറ്റും മിന്നലും സംസ്ഥാത്ത് 14പേരുടെ ജീവനാണ് അപഹരിച്ചത്. പ്രതാപ്ഗ്രാ ജില്ലയില്‍ നാലു പേരും റായ്ബറേറിയില്‍ മൂന്നു പേരും മരിച്ചു. ലക്നൌ, ബല്ലിയ, അമേഠി എന്നിവിടങ്ങളില്‍ രണ്ടു വീതം മരണവും അസംഗട്ടില്‍ ഒരാളാളും മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ ഉത്തര്‍പ്രദേശിലും ഉണ്ടായിരുന്നു. എട്ടു പേരാണ് ഇവിടെ മരിച്ചത്. അതിനു പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ബിഹാറിന്റെ ചില മേഖലകളിലും ശക്തമായ ഇടിയും മിന്നലുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 4 സെന്റിമീറ്റര്‍ മഴ പെയ്ത പയ്യാനിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബഹ്റിച്ച് കാമുഗുജ് എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതവും മഴപെയത്തു.