പ്രളയം തകര്‍ത്ത ചെന്നൈയ്ക്ക് സഹായവുമായി മഞ്ജു വാര്യര്‍

വ്യാഴം, 3 ഡിസം‌ബര്‍ 2015 (13:04 IST)
കനത്ത മഴയും പ്രളയവും തകര്‍ത്ത ചെന്നൈയ്ക്ക് സഹായധനവുമായി നടി മഞ്ജു വാര്യര്‍. ഒരു ലക്ഷം രൂപയാണ് മഞ്ജു സംഭാവന ചെയ്തിരിക്കുന്നത്.
 
തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നടികര്‍ സംഘത്തിന്റെ നേതാവ് നടന്‍ വിശാലിനാണ് മഞ്ജു തുക കൈമാറിയത്.
 
കേരളത്തില്‍ നിന്ന് ആദ്യമായി സഹായധനം നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത് മഞ്ജു വാര്യരാണ്.

വെബ്ദുനിയ വായിക്കുക