മഴയില്‍ മുങ്ങിയ ചെന്നൈ നഗരത്തിന് ‘ഓല’യുടെ ബോട്ട് സേവനം

ചൊവ്വ, 17 നവം‌ബര്‍ 2015 (18:54 IST)
മഴയില്‍ മുങ്ങിയ ചെന്നൈ നഗരത്തിന് ഓല ടക്സിയുടെ ബോട്ട് സേവനം. മഴയില്‍ മുങ്ങിപ്പോയ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനു വേണ്ടിയാണ് ഓല ടാക്‌സി ബോട്ടുമായി എത്തിയത്. അഗ്‌നിശമനസേന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബോട്ടുകള്‍ വിന്യസിച്ചിട്ടുള്ളതെന്ന് ഓല ടാക്സി പ്രസ്താവനയിലൂടെ അറിയിച്ചു.
 
അഞ്ചു മുതല്‍ ഒമ്പത് ആളുകളെ വരെയാണ് ഓരോ ഘട്ടങ്ങളിലായി ബോട്ടുകളില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ഇവര്‍ക്ക് സൌജന്യമായി ഭക്ഷണവും കുടിവെള്ളവും നല്കാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. തുഴച്ചില്‍ നന്നായി അറിയാവുന്നവരെയും മത്സ്യത്തൊഴിലാളികളെയുമാണ് ബോട്ട് സേവനം ജനങ്ങളിലേക്കെത്തിക്കാന്‍ ഓല ആശ്രയിച്ചത്.
 
അടുത്ത മൂന്നു ദിവസത്തേക്ക് കൂടി ബോട്ട് സേവനം നഗരത്തില്‍ ലഭ്യമായിരിക്കുമെന്ന് ഓലടാക്സി  വൃത്തങ്ങള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് സേവനം ലഭ്യമാക്കുന്നത് ആയിരിക്കും.
 
(ചിത്രത്തിന് കടപ്പാട് - സായി ശ്യാം ജി, ട്വിറ്റര്‍)

വെബ്ദുനിയ വായിക്കുക