റയില്‍‌വേ ബജറ്റ്: പാല്‍ കോണ്ടുപോകാന്‍ പ്രത്യേക വണ്ടി

ചൊവ്വ, 8 ജൂലൈ 2014 (13:19 IST)
ക്ഷീര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടേയും കൈമാറ്റത്തിനു പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. പാല്‍ ഉത്പ്പന്നങ്ങളെ കൊണ്ടുപോകാന്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്.
 
ദില്ലി - ആഗ്ര, ദില്ലി - ഛണ്ഡിഗഡ്, ദില്ലി - കാണ്‍പൂര്‍, കാണ്‍പൂര്‍ - നാഗ്പൂര്‍, മൈസൂര്‍ - ബംഗളൂരു - ചെന്നൈ, ഗോവ - മുംബൈ, ചെന്നൈ - ഹൈദരാബാദ്, നാഗ്പുര്‍ - സെക്കന്തരാബാദ്, മുംബൈ - അഹമ്മദാബാദ് പാതകള്‍ ഹൈ സ്പീഡ് റെയിലിനായി കണ്ടെത്തിയിട്ടുണ്ട്. 
 
രാജ്യത്തെ പ്രധാന മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ ഹൈ സ്പീഡ് റെയില്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കും. 100 കോടി രൂപ ഇതിനായി നീക്കിവയ്ച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക