ഇന്ത്യന്‍ റയില്‍വെയുടെ വികസനത്തിനായി സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനുകള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. അതിവേഗ റയില്‍പ്പാത അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്ന പദ്ധതിയായിരുന്നു. ആദ്യഘട്ടമായി മുംബൈ- അഹമ്മദ്ബാദ് പാതയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിക്കും. രാജ്യത്ത് അങ്ങോളമിങ്ങോളം അതിവേഗ റെയില്‍പ്പാത ആരംഭിക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ റയില്‍വെയെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുനീക്ക മാര്‍ഗമാക്കി മാറ്റും ദിവസേന ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാള്‍ ജനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ ട്രെയിനുകള്‍ക്കുള്ള നിരവധി നിവേദനങ്ങള്‍ കിട്ടി. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.