ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ റെയിൽ ഹൂൺസിന്റെ പെയിന്റിങ് വീണ്ടും പ്രത്യക്ഷപ്പെട്ടു

വെള്ളി, 19 ഓഗസ്റ്റ് 2016 (15:37 IST)
പൊതുമുതൽ നശിപ്പിക്കുന്ന റെയിൽ ഹൂൺസിന്റെ പെയിന്റിങ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിലെ രണ്ടു ബോഗികളിലാണ് പെയിന്റിങ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഷൊർണൂറിലും തിരുച്ചിറപ്പള്ളിയിലും നിർത്തിയിട്ടിരുന്ന റെയിൽവേ ബോഗികളില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിൽ കാണ്ടെത്തിയിരുന്നു.
 
ട്രെയിൻ ബോഗികൾ ഷൊർണൂരിൽ പരിശോധിച്ചു വരുകയാണ്. ‘ആർഎച്ച്എസ്’ എന്നു വായിക്കാവുന്ന തരത്തിലാണ് അഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൊർണൂരിൽ യാർഡിൽ നിർത്തിയിട്ടിരുന്ന റെയിൽ ആക്സിഡന്റ് റിലീഫ് വാനിന്റെ മൂന്നു ബോഗികളിലായാണ് അവ്യക്തമായ ചിത്രങ്ങൾ കാണപ്പെട്ടത്. കഴിഞ്ഞ 16നായിരുന്നു സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക