ബാബ്‌റി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം ഇത് ആദ്യമായി നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ അയോധ്യ സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അയോധ്യ സന്ദര്‍ശിക്കും. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ നടത്തിവരുന്ന യാത്രാപരിപാടിയുടെ ഭാഗമായാണ് അയോധ്യയും ഫൈസാബാദും ഇന്ന് സന്ദര്‍ശിക്കുക.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് പ്രശാന്ത് കിഷോര്‍ ആണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അയോധ്യയിലേക്കുള്ള രാഹുലിന്റെ ഈ യാത്ര. ബ്രാഹ്‌മണ, മുസ്ലിം വോട്ടുകള്‍ തിരിച്ചു പിടിക്കാനും ദളിത് വിഭാഗത്തില്‍ നിന്ന് വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങളുമാണ് യു പിയില്‍ കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്.