'നടന്നത് മതി, കാറില്‍ കയറ്'; കുറച്ച് ദൂരം കൂടി നടക്കാമെന്ന് സോണിയ, ഒടുവില്‍ രാഹുല്‍ പിടിച്ചുനിര്‍ത്തി കാറില്‍ കയറ്റി (വീഡിയോ)
അതിനിടയിലാണ് തനിക്കൊപ്പം നടക്കുന്ന അമ്മയെ പിടിച്ചുനിര്‍ത്തി കാറില്‍ കയറാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചത്. സോണിയയുടെ ആരോഗ്യം മോശമാണെന്ന് അറിയുന്ന രാഹുല്‍ നടന്നത് മതിയെന്ന് അമ്മയോട് പറയുകയായിരുന്നു. നടന്നത് മതി, കാറില്‍ കയറൂ...എന്ന് രാഹുല്‍ പറഞ്ഞെങ്കിലും സോണിയ ആദ്യം കേട്ടില്ല. കുറച്ച് ദൂരം കൂടി മകനൊപ്പം നടക്കാമെന്നായി സോണിയ. എന്നാല്‍ ഒടുവില്‍ അമ്മയെ പിടിച്ചുനിര്‍ത്തി രാഹുല്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.