രാഹുല്‍ ഗാന്ധിയും റോബര്‍ട്ട് വദ്രയും തന്റെ ആതിഥേയത്വം സീകരിച്ചിട്ടുണ്ടെന്ന് ലളിത് മോഡി

ശനി, 4 ജൂലൈ 2015 (12:42 IST)
തന്റെ ആതിഥേയത്വം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോഡി. ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ആണ് ലളിത് മോഡി.
 
ട്വിറ്ററിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനൊപ്പം, ലളിത് മോഡിക്കൊപ്പം രാഹുലും വദ്രയും ഉള്ള ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, ഇക്കാര്യം രാഹുലിനോ വദ്രയ്‌ക്കോ കോണ്‍ഗ്രസിനോ നിഷേധിക്കാന്‍ കഴിയുമോ എന്നാണ് മോഡിയുടെ ചോദ്യം.
 
എന്നാല്‍, മോഡിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. രാഹുല്‍ ഗാന്ധിയോ ഗാന്ധി കുടുംബത്തിലെ ആരെങ്കിലുമോ മോഡിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ലെന്ന് രാഹുലിന്റെ ഓഫീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക