രാഹുല്‍ ഗാന്ധിയുടെ കര്‍ഷക റാലിക്കായി വിളവെടുക്കാറായ മൂന്ന് വയലുകള്‍ കോണ്‍ഗ്രസ് നശിപ്പിച്ചു..!
വെള്ളി, 9 ഒക്‌ടോബര്‍ 2015 (13:01 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കര്‍ഷക റാലിക്കായി കര്‍ണാടകയില്‍ പാവപ്പെട്ട കര്‍ഷകന്റെ കൃഷി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. വിളവെടുക്കാന്‍ വെറും പതിനഞ്ചു ദിവസം മാത്രം ശേഷിക്കേയാണ് വയല്‍ പ്രവര്‍ത്തക്ര് ഇടപെട്ട് നിലമ്പരിശാക്കിയത്. വിളവെടുക്കാറായ മൂന്നോളം വയലുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. സംഭവം ഇപ്പോള്‍ തന്നെ വിവാദമായി.
'രാഹുല്‍ ഗാന്ധിക്ക് വന്നുപോകുന്നതിനായി കര്‍ണാടകയിലെ ഒരു പാവപ്പെട്ട കര്‍ഷകന്റെ വിലപിടിച്ച വയല്‍ നശിപ്പിക്കപ്പെട്ടു' എന്ന് ചരിത്രകാരനായി രാമചന്ദ്ര ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചതാണ് സംഭവം പുറംലോകമറിയാന്‍ കാരണമായത്. കര്‍ണാടകയിലെ റാണിബെന്നൂറിന് സമീപത്തെ നെല്‍വയലുകളാണ് നശിപ്പിച്ചത്. വിളവെടുക്കാന്‍ 15 ദിവസം മാത്രം അവശേഷിക്കവെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് വയല്‍ വേദിക്കായി തെരഞ്ഞെടുത്തതെന്ന് ഒരു കര്‍ഷകനും മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരാളുടെ ഉടമസ്‌ഥതയിലുള്ള നാല് ഏക്കര്‍ വയലാണ് റാലിയോട് അനുബന്ധിച്ചുള്ള യോഗത്തിന് സ്‌റ്റേജ് ഉള്‍പ്പടെ നിര്‍മിക്കുന്നതിനായി നശിപ്പിക്കപ്പെട്ടത്. അതേസമയം റാലിക്കെത്തുന്ന രാഹുല്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ വ്യക്‌തമാക്കുന്നു. കൂടാതെ ഒമ്പത് കിലോമീറ്റര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കര്‍ഷകന്റെ കണ്ണീരോപ്പാനെന്ന് പറഞ്ഞ കര്‍ഷകന്റെ വയലുകള്‍ നശിപ്പിച്ചത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന് കാണിച്ച് മറ്റ് രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്.