കോണ്‍ഗ്രസിന് നല്ല കാലമോ ? രാഹുല്‍ഗാന്ധി അവധിയെടുക്കുന്നു

തിങ്കള്‍, 23 ഫെബ്രുവരി 2015 (12:22 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിര്‍ണായകമായ ആദ്യ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധി എടുക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അവധിയെ കുറിച്ച  സംസാരിച്ചതായും. ഒരു മാസത്തേക്കാണ് അവധിയെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ ബജറ്റ് സമ്മേളനത്തില്‍ രാഹുലിന്റെ സാന്നിധ്യം ഉണ്ടാകില്ല.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എതിര്‍പ്പുകള്‍ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് തന്നെ അവധിയില്‍ പ്രവേശിക്കാനുള്ള രാഹുലിന്റെ നീക്കം ശക്തമായത്.

അതേസമയം ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിന് കൂടുതല്‍ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക