കര്‍ഷക റാലി നാളെ: കര്‍ഷക നേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്

ശനി, 18 ഏപ്രില്‍ 2015 (09:50 IST)
കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ ഞായറാഴ്‌ച നടത്താനിരിക്കുന്ന വന്‍ കര്‍ഷക റാലിക്കു മുന്നോടിയായി കര്‍ഷക സംഘടന നേതാക്കളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. റാലിയുടെ നേതൃത്വം വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗും മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തുന്ന കര്‍ഷകറാലിയില്‍ ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രവര്‍ത്തകസമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്‍റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞായറാഴ്‌ച നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുംഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റാലി വിജയിപ്പിക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. 58 ദിവസത്തെ അവധിക്കുശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയതിനെ തുടര്‍ന്ന് നടക്കുന്ന രാഷ്ട്രീയ പരിപാടിയായതിനാല്‍ റാലി വലിയ പ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ക്രമീകരണങ്ങള്‍ നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക