കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി മുങ്ങി!!!

ഞായര്‍, 28 ഡിസം‌ബര്‍ 2014 (14:54 IST)
കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പതാം സ്ഥാപക ദിനാഘോഷച്ചടങ്ങില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നത് വിവാദമായി. കോണ്‍ഗ്രസിലെ പലര്‍ക്കും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ അതൃപ്തിയുണ്ട്. എന്നാല്‍ വിദേശത്തായതിനാലാണ് രാഹുല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും കൂടുതല്‍ സമയം പാര്‍ട്ടി കാര്യങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും കൊണ്‍ഗ്രസില്‍ ആവശ്യമുയരുന്നതിനിടെയാണ് രാഹുല്‍ ആഘോഷച്ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്. എന്നാല്‍ ചുമതലകളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയത്താലാണ് രാഹുല്‍ വിട്ട് നിന്നതെന്ന്യും സൂചനകളുണ്ട്.
 
തിരഞ്ഞെടുപ്പുകളില്‍ ചരിത്രപരാജയം ഏറ്റുവാങ്ങേണ്ടി വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ വിപുലമായ ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല. സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ എഐസിസി ആസ്ഥാനത്തു പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രമുഖ നേതാക്കളായ ഗുലാം നബി ആസാദ്, എ.കെ.ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക