പത്ത് വർഷത്തിന് ശേഷം പഞ്ചാബ് കോൺഗ്രസിനോടൊപ്പം, തകർന്നടിഞ്ഞ് ബി ജെ പി
ശനി, 11 മാര്‍ച്ച് 2017 (12:34 IST)
ഇന്ത്യൻ ഇലക്ഷൻ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യയിൽ വിജയക്കൊടി പാറിക്കുകയാണ് ബി ജെ പി. എന്നാൽ, ബി ജെ പിയുടെ കുത്തകയായിരുന്ന പഞ്ചാബ് കോൺഗ്രസിന് വഴങ്ങിയിരിക്കുകയാണ്.
പഞ്ചാബില്‍ തിരിച്ചു വരവിന്റെ സൂചന തുടക്കം മുതൽ കോൺഗ്രസ് നൽകിയിരുന്നു. ഫലങ്ങൾ പുറത്തുവരുമ്പോൾ ബി ജെ പിയിൽ നിന്നും പഞ്ചാബ് തിരിച്ചുപിടിച്ചിരിക്കുകയാണ് കോൺഗ്രസ്. കേവല ഭൂരിപക്ഷമായ 59 മറികടന്ന് 70ലേക്ക് ലീഡ് നില ഉയർന്നിരിക്കുകയാണ്.
10 വര്‍ഷത്തിന് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായത്. കോണ്‍ഗ്രസ്- ആംആദ്മി നേരിട്ടുള്ള പോരാട്ടമാണ് പഞ്ചാബില്‍ തുടക്കത്തില്‍ നടന്നത്. എന്നാല്‍ പിന്നീട് ആംആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.