പുനെ ഫിലിം ഇന്‍സ്റ്റിട്യൂടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു

ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (12:20 IST)
കഴിഞ്ഞ 18 ദിവസങ്ങളായി പുനെ ഫിലിം ഇന്‍സ്റ്റിട്യൂടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
 
ഇതനുസരിച്ച് മന്ത്രാലയം ഈ മാസം 29ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. നേരത്തെ, സമരം നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രാലയം ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ നിരാഹാരസമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇന്ന് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയും വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കുകയുമായിരുന്നു.
 
അതേസമയം, ഗജേന്ദ്ര ചൌഹാനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പഠിപ്പുമുടക്കല്‍ സമരം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച വിദ്യാര്‍ത്ഥികളും മന്ത്രാലയവും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇതില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക