പൊതുമേഖലാ ബാങ്കുകള്‍ 23ന് നിശ്ചലമാകും

ചൊവ്വ, 20 മെയ് 2014 (13:18 IST)
രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ യൂണിയന്‍ ഈ മാസം 23ന് പണിമുടക്ക് പ്രഖ്യാപിച്ചു. പൊതുമേഖലാ ബങ്കുകളില്‍ കോര്‍പറേറ്റ് ഭരണം കൊണ്ടുവരണമെന്ന പിജെ നായക് കമ്മിറ്റിയുടെ ശിപാര്‍ശകളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

പൊതുമേഖലാ ബാങ്കുകളീല്‍ സര്‍ക്കാരിന്റെ നിയന്ത്രണം 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്ന് കാണിച്ച് അക്‌സിസ് ബാങ്ക് ചെയര്‍മാനായ പിജെ നായക് അധ്യക്ഷനായ ആര്‍ബിഐ വര്‍ക്കിംഗ് കമ്മിറ്റി കഴിഞ്ഞയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഓള്‍ ഇന്ത്യ എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ പാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക