ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നു: പ്രകാശ് കാരാട്ട്
വധശിക്ഷയില്‍ മുസ്ലിംകളോട് വിവേചനം കാണിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.അവസാനമായി വധശിക്ഷക്ക് വിധേയരായവര്‍ മൂന്നും മുസ്ലിംകള്‍ ആണെന്നും എന്തുകൊണ്ടാണ് മുസ്ലിംകളോട് മാത്രം വിവേചനം കാണിക്കുന്നതെന്നും മറ്റു സമുദായക്കാര്‍ക്ക് ശിക്ഷാ ഇളവു കിട്ടുന്നതെന്നും കാരാട്ട് ചോദിച്ചു.
ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. യാക്കൂബ് മേമനെ തൂക്കിലേറ്റിയ സാഹചര്യത്തിലാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.