പ്രജ്വലിന്റേതായി പുറത്തുവന്നത് പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വീഡിയോകളാണ്. ഇതില്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാക്കളും ഉള്‍പ്പെടുന്നു. അശ്ലീല ദൃശ്യങ്ങളുടെ പെന്‍ഡ്രൈവുകള്‍ വിവിധ ഇടങ്ങളില്‍ നിന്നാണ് ലഭിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാസന്‍ മണ്ഡലത്തില്‍ നിന്നാണ് പ്രജ്വല്‍ ജയിച്ചത്. ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതുവരെ പുറത്തുവന്നത്.
അതേസമയം പ്രജ്വല്‍ രേവണ്ണയെ അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കോംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോളാണ് പ്രജ്വലിനെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റുചെയ്തത്. 33കാരനായ ഇദ്ദേഹം മ്യൂണിച്ചില്‍ നിന്ന് ബിസിനസ് ക്ലാസ് ഫ്‌ളൈറ്റില്‍ എത്തുകയായിരുന്നു. ഇയാള്‍ രാജ്യം വിട്ടിട്ട് ഒരുമാസത്തോളമായിരുന്നു.
ഏപ്രില്‍ 27നാണ് ഇയാള്‍ ജര്‍മനിയിലേക്ക് കടന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രജ്വല്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും.