പ്രതിഷേധവുമായി കാളയുമെത്തി; ജല്ലിക്കെട്ട് പ്രതിഷേധത്തിനിടെ പൊലീസുകാരന് കാളയുടെ കുത്തേറ്റു

വെള്ളി, 20 ജനുവരി 2017 (09:28 IST)
ജല്ലിക്കെട്ട് സമരത്തിനിടെ പൊലീസുകാരന് കാളയുടെ കുത്തേറ്റു. തിരുപ്പൂരില്‍ ആണ് സംഭവം. ജല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് നടന്നുവരുന്ന പ്രതിഷേധ സമരത്തിന് ഇടയിലേക്ക് കാള കടന്നു വരികയായിരുന്നു.
 
സമരക്കാരെ നിയന്ത്രിക്കാന്‍ എത്തിയ പൊലീസ് ഈ കാളയെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ കാള കുത്തി താഴെയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസുകാരന് നിസ്സാരപരുക്കേറ്റു.
 
കാളയെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വിരണ്ടുവന്ന കാള പൊലീസുകാരനെ കുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക