കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമണം: ദിവസം 4 കുട്ടികള്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍

ശ്രീനു എസ്

ചൊവ്വ, 9 മാര്‍ച്ച് 2021 (16:13 IST)
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമണങ്ങള്‍ കൂടിവരികയാണെന്നും ഇതില്‍ ഓരോ ദിവസവും 4 കുട്ടികള്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുകയാണെന്നും പഠനങ്ങള്‍ പറയുന്നു. മതിയായ തെളിവുകള്‍ ഇല്ല എന്ന കാരണത്താലാണ് ഭൂരിഭാഗം പോക്സോ കേസുകളുടെയും അന്വേഷണവും തുടര്‍ നടപടികളും പോലീസ് നിര്‍ത്തിവയ്ക്കുന്നത്. 
 
2017 മുതല്‍ 2019 വരെ ഇത്തരത്തില്‍ അന്വേഷണം നിര്‍ത്തിവച്ച കേസുകളെ പറ്റി കൈലാഷ് സത്യാര്‍ത്ഥിയുടെ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ നടത്തിയ പോസ്‌കോ ആക്ട് 2012 നെ പറ്റിയും ഇത്തരത്തില്‍ കേസുകള്‍ തെളിവുരളുടെ പേരില്‍ അവസാനിപ്പിക്കുന്നതിനെ പറ്റിയും വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍