മുല്ലപ്പള്ളി തീരുമാനം വ്യക്തമാക്കി, താന്‍ അധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമായി: കെ സുധാകരന്‍

ശ്രീനു എസ്

ചൊവ്വ, 9 മാര്‍ച്ച് 2021 (15:00 IST)
മുല്ലപ്പള്ളി തീരുമാനം വ്യക്തമാക്കിയതോടുകൂടി താന്‍ അധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമായിതായി കെ സുധാകരന്‍ എംപി പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇതില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അധ്യക്ഷനാകാന്‍ വേണ്ടി നടക്കുന്ന ആളല്ല താനെന്നും സുധാകരന്‍ വ്യക്തമാക്കി.
 
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. മത്സര രംഗത്തില്‍ ഇല്ലെന്നും ഇതേകുറിച്ച് തന്റെ തീരുമാനം നേരത്തേ അറിയിച്ചതാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. നേരത്തേ കണ്ണൂരില്‍ നിന്ന് മുല്ലപ്പള്ളി ജനവിധി തേടുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍