ദക്ഷിണേഷ്യയിൽ സമാധാനം വേണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം; തീവ്രവാദം ഒഴിവാക്കിയാൽ പാക്കിസ്ഥാനുമായുള്ള ചർച്ചകൾ പുനഃരാരംഭിക്കാം: പ്രധാനമന്ത്രി

ബുധന്‍, 18 ജനുവരി 2017 (07:42 IST)
തീവ്രവാദം ഒഴിവാക്കുകയാണെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിന്റെ പാത ഇന്ത്യക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. സമാധാനം ആഗ്രഹിച്ചാണ് പാക്കിസ്ഥാനിലെ ലാഹോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതെന്നും ഡൽഹിയിൽ 69 രാജ്യങ്ങൾ പങ്കെടുക്കുന്ന റെയ്സീന സമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
 
ദക്ഷിണേഷ്യയില്‍ സമാധാനം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. എന്നിരുന്നാലും ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുകയെന്നത് ഇന്ത്യക്കാരുടെ സംസ്കാരത്തിൽ പറഞ്ഞിട്ടില്ല. അമേരിക്കയുമായി മികച്ച ബന്ധം ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പു നൽകിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക