പ്രധാനമന്ത്രി നരേന്ദ്ര മോഡി ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി; ടാന്‍സാനിയയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഗംഭീരസ്വീകരണം

ഞായര്‍, 10 ജൂലൈ 2016 (10:54 IST)
ആഫ്രിക്കയില്‍ പര്യടനം നടത്തുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ എത്തി. ദക്ഷിണാഫ്രിക്കയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി വൈകിയാണ് തലസ്ഥാനമായ ദാറിസ് സലാമില്‍ മോഡി വിമാനമിറങ്ങിയത്. ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവ മോഡിയെ സ്വീകരിച്ചു.
 
സ്വീകരണ പരിപാടിയിൽ വിദേശകാര്യ മന്ത്രി ബർണാഡ് മെംബെയും പങ്കെടുത്തതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. 
 
ടാൻസാനിയൻ പ്രധാനമന്ത്രി കാസിം മജാലിവയുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന മോഡി, പ്രസിഡന്‍റ് ജോൺ പോംബെ ജോസഫുമായി കൂടിക്കാഴ്ച നടത്തും. ടാൻസാനിയ സന്ദർശനം പൂർത്തിയാക്കി മോദി കെനിയയിലേക്ക് തിരിക്കും.

വെബ്ദുനിയ വായിക്കുക