രാജ്യത്തേ വിമാനത്താവളങ്ങളില്‍ അതീവ് ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടിരിക്കുന്നതായി വ്യോമഗതാഗത സുരക്ഷാ ഏജന്‍സി നല്‍കിയ രഹസ്യ വിവരത്തേ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയുടെ തടങ്കലില്‍ കിടക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായ യാസീന്‍ ഭട്കലിനേ മോചിപ്പിക്കുന്നതിനായാണ് ഭീകരവാദികള്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ചെറിയ എയര്‍പോര്‍ട്ടുകളിലൂടെ വിമാനത്തില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടുണ്ടെന്നും രഹസ്യ വിവരത്തിലുണ്ട്.
അതേ സമയം വിമാനത്താവളങ്ങളിലെയ്ക്ക് വരികയും പോവുകയും ചെയ്യുന്ന ഹെലികോപ്റ്ററുകളും വിമാനങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇതിനിടെ മുംബൈ എയര്‍പോര്‍ട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആഗസ്റ്റ് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുംബൈയിലെത്തുന്നതിന്റെ മുന്നോടിയായാണിത്. ജാഗ്രത നിര്‍ദ്ദേശത്തെതുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആഗസ്റ്റ് 20 വരെ മുംബൈ എയര്‍പോര്‍ട്ടില്‍ സന്ദര്‍ശക ഗാലറിയില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.