കമൽ ഹാസന് ഷെവലിയാർ പുരസ്കാരം നേടിയപ്പോൾ അഭിനന്ദനം അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രോത്സാഹനത്തിന് നന്ദി അറിയിച്ചു കൊണ്ട് ഉലകനായകൻ തിരിച്ചൊരു കത്തയച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് എന്റെ സന്ദേശം എന്ന മുഖവുരയോടെയാണ് കത്ത് തുടങ്ങുന്നത്.
അവാർഡിൽ അഭിനന്ദനം അറിയിച്ചതിൽ ഒരുപാട് നന്ദി. മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി താങ്കളെ എന്തിനാണ് ഇത്രത്തോളം അഭിനന്ദിക്കുന്നതെന്ന് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. എന്റെ മറുപടി ഇതായിരുന്നു 'അദ്ദേഹം മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി അല്ല, എന്റെ മുഖ്യമന്ത്രിയാണ്'. ഏതെങ്കിലും മലയാളിയോട് ചോദിച്ചാൽ താൻ മലയാളിയാണെന്നേ അവർ പറയുകയുള്ളുവെന്നും കമൽ കത്തിൽ കുറിച്ചു.
Thank you very much for your kind words on my Chevalier award. Someone remarked, "How nice of another state's head to lavish you with praise." I interjected, "He is not another state’s CM. He is my state's CM. Ask any film-going Malayalee which state I belong to."