പെട്രോള്‍ വില കുറയും

Webdunia
ശനി, 28 ജൂണ്‍ 2014 (10:07 IST)
പെട്രോള്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുവഴി പെട്രോള്‍ വില  ഒന്നു മുതല്‍ രണ്ടു വരെ രൂപ കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറഞ്ഞേക്കില്ല.
 
പൊതുബജറ്റ് അവതരണത്തിനു മുന്‍പ് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.അതേസമയം, ഇന്ധനവില കുറയ്ക്കുന്നതിനോടു പെട്രോളിയം മന്ത്രാലയത്തിനു വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.