അവസാനമില്ലാതെ ഇന്ധന വില വര്‍ധനവ്. രാജ്യത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിനും ഡീസലിനും 29 പൈസവീതമാണ് ഇന്ന് കൂടിയത്. ഈമാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 97.83 രൂപയും ഡീസലിന് 91.60 രൂപയുമായി.