പെട്രോളിന് 89 പൈസയും ഡീസലിന് 86 പൈസയും വർദ്ധിപ്പിച്ചു
രാജ്യാന്തര വിപണി വിലയിലെ ഏറ്റക്കുറച്ചില്‍ മൂലം രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസലിന് ലീറ്ററിന് 86 പൈസയുമാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു അർധരാത്രി മുതൽ നിലവിൽ വരും.
കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചു തവണ പെട്രോളിനു വില കൂട്ടിയിരുന്നു. രാജ്യാന്തര വിപണിവിലയും ഡോളറിന്റെ വിനിമയ നിരക്കിലുള്ള വ്യതിയാനവുമാണു വിലവർധനയ്ക്കു കാരണം.