പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു
പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് രണ്‌ടു രൂപയും ഡീസലിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
രണ്ടാഴ്ചയായി ആഗോള വിപണിയിൽ എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് വില കുറച്ചത്. കൂടാതെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ധനവില കുറയ്ക്കാന്‍ കാരണമായി.
രണ്ടു ആഴ്ച കൂടുമ്പോള്‍ ഇന്ധനവില നിശ്‌ചയിക്കുന്നതുപ്രകാരം ഇന്നുചേര്‍ന്ന യോഗത്തിലാണ് വിലകുറയ്‌ക്കാന്‍ എണ്ണകമ്പനികള്‍ തയ്യാറായത്.നേരത്തെ ഓഗസ്റ്റ് 15ന് പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയും കുറച്ചിരുന്നു.