ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീം, കോടതിയിൽ ഹർജി.ശക്തി ആരാധനാരീതി പിന്തുടരുന്നവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ ‘പ്രമാണ’ പ്രകാരം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി ഒഴിവാക്കാൻ സാധിക്കാത്തതാണെന്ന് ഹർജിയിൽ പറയുന്നു.
1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയൊ പക്ഷികളെയോ ബലി നൽകാൻ സാധിക്കില്ല.മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ.എന്നാൽ ഈ നിയമം ഭരണഘടനയിലെ 14 ാം വകുപ്പ് പ്രകാരമുള്ള തുല്യതയും 25, 26 വകുപ്പുകള്‍ പ്രകാരം മതആരാധനയ്ക്കുള്ള സ്വതന്ത്രം ഹനിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.